Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Bomb Blast

ചെങ്കോട്ട സ്ഫോടനം;ഭീകരർ ആഗോള കോഫി കന്പനിയുടെ ബ്രാഞ്ചുകളും ലക്ഷ്യം വച്ചെന്നു റിപ്പോർട്ട്

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലെ ചെ​​​ങ്കോ​​​ട്ട​​​യ്ക്കു സ​​​മീ​​​പം ന​​​ട​​​ന്ന സ്ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ ഭീ​​​ക​​​ര​​​ർ ഒ​​​രു ആ​​​ഗോ​​​ള കോ​​​ഫി ക​​​ന്പ​​​നി​​​യു​​​ടെ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലും സ്ഫോ​​​ട​​​നം ന​​​ട​​​ത്താ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ഒ​​​രു യ​​​ഹൂ​​​ദ പൗ​​​ര​​​ൻ സ്ഥാ​​​പ​​​ക​​​നാ​​​യി​​​ട്ടു​​​ള്ള പ്ര​​​സി​​​ദ്ധ ക​​​ന്പ​​​നി​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ബ്രാ​​​ഞ്ചു​​​ക​​​ൾ ത​​​ക​​​ർ​​​ത്ത് ഗാ​​​സ​​​യി​​​ലെ ഇ​​​സ്ര​​​യേ​​​ൽ അ​​​ഭി​​​നി​​​വേ​​​ശ​​​ത്തി​​​ന് രാ​​​ഷ്‌​​​ട്രീ​​​യ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കാ​​​ൻ ഭീ​​​ക​​​ര​​​ർ ല​​​ക്ഷ്യ​​​മി​​​ട്ടു​​​വെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഉ​​​ദ്ധ​​​രി​​​ച്ച് ദേ​​​ശീ​​​യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്. ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പി​​​ടി​​​യി​​​ലാ​​​യ ‘വൈ​​​റ്റ് കോ​​​ള​​​ർ തീ​​​വ്ര​​​വാ​​​ദ ശൃം​​​ഖ​​​ല’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘം ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട​​​നു​​​സ​​​രി​​​ച്ച്, ഈ ​​​കോ​​​ഫി ക​​​ന്പ​​​നി​​​യു​​​ടെ ആ​​​ഗോ​​​ള വി​​​പു​​​ലീ​​​ക​​​ര​​​ണ സ​​​മ​​​യ​​​ത്ത് ക​​​ന്പ​​​നി​​​യു​​​ടെ സി​​​ഇ​​​ഒ യ​​​ഹൂ​​​ദ​​​നാ​​​യ​​​തി​​​നാ​​​ൽ ഈ ​​​കോ​​​ഫി ബ്രാ​​​ൻ​​​ഡി​​​നെ യ​​​ഹൂ​​​ദ സ്വാ​​​ധീ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യാ​​​ണു ഭീ​​​ക​​​ര​​​ർ ക​​​ണ്ടി​​​രു​​​ന്ന​​​ത്. ക​​​ന്പ​​​നി​​​യു​​​ടെ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യാ​​​ൽ ഗാ​​​സ​​​യി​​​ലെ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ സൈ​​​നി​​​ക സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൃ​​​ത്യ​​​മാ​​​യ സ​​​ന്ദേ​​​ശം ന​​​ൽ​​​കാ​​​മെ​​​ന്ന് ഭീ​​​ക​​​ര​​​ർ ക​​​ണ​​​ക്കു​​​കൂ​​​ട്ടി.

എ​​​ന്നാ​​​ൽ ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ ഉ​​​മ​​​ർ ന​​​ബി​​​യു​​​മാ​​​യി ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തേ​​​ണ്ട ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ചി​​​ല ഭീ​​​ക​​​ര​​​ർ​​​ക്ക് അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ചെ​​​ങ്കോ​​​ട്ട ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പി​​​ടി​​​യി​​​ലാ​​​യ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രാ​​​യ മു​​​സ​​​മ്മി​​​ൽ അ​​​ഹ്മ​​​ദ് ഗ​​​നാ​​​യി, അ​​​ദീ​​​ൽ അ​​​ഹ്മ​​​ദ് റാ​​​ത്ത​​​ർ, ഷ​​​ഹീ​​​ൻ സ​​​യീ​​​ദ് എ​​​ന്നി​​​വ​​​ർ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ജ​​​ന​​​ങ്ങ​​​ളു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​രം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ പ​​​ദ്ധ​​​തി ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ചി​​​ല ഭീ​​​ക​​​ര​​​രു​​​ടെ വാ​​​ദം.

അ​​​തേ​​​സ​​​മ​​​യം അ​​​ൽ ക്വ​​​യ്ദ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ ഘ​​​ട​​​ക​​​മാ​​​യ അ​​​ൻ​​​സാ​​​ർ ഗ​​​സ്വ​​​ത്-​​​ഉ​​​ൽ-​​​ഹി​​​ന്ദി​​​നെ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കാ​​​നും സം​​​ഘം ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്നെ​​​ന്ന് ഒ​​​രു മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സൂ​​​ചി​​​പ്പി​​​ച്ചു. ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ) അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ത്ത ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്ന് ഡോ​​​ക്‌​​​ട​​​ർ​​​മാ​​​ര​​​ട​​​ക്കം ഇ​​​തു​​​വ​​​രെ ഒ​​​ന്പ​​​ത് പേ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Latest News

Up